മരുന്ന്

സദൃശ്യവാക്യം 17 22 സന്തുഷ്ട ഹൃദയം നല്ലൊരു ഔഷധം ആകുന്നു. തകർന്ന മനസ്സ് അസ്ഥികളെ ഉണക്കുന്നു.
മരുന്ന് എന്ന വാക്കിന്റെ അർത്ഥം എന്താണ് ഇത് സർവ്വരോഗ സംഹാരിയാണ് ദിവ്യ ആരോഗ്യം നൽകുന്ന ഒന്നാണ് ഇത് ഇത് എല്ലാ രോഗങ്ങളെയും മായ്ച്ചുകളയും ആരോഗ്യ വരുത്തുകയും ചെയ്യുന്നു. ഫാർമസികളിൽ നമുക്ക് പലതരം മരുന്നുകൾ കണ്ടെത്താൻ കഴിയും എന്നാൽ ദൈവം തന്റെ മക്കൾക്ക് പ്രത്യേക മരുന്ന് നൽകിയിട്ടുണ്ട് അത് സന്തോഷകരമായ ഹൃദയമാണ്. സദൃശ്യവാക്യം 17 22 സന്തോഷ് ഹൃദയം നല്ലൊരു ഔഷധമാണ്.
ഉല്ലാസ് ഹൃദയം ഉള്ളവന് പുഞ്ചിരിക്കുന്ന മുഖം ഉണ്ട് അവന്റെ മുഖം ആകർഷണവും ആകർഷണവും ആണ്. പുഞ്ചിരിക്കുന്ന മുഖമുള്ള വരെ എല്ലാവരും ഇഷ്ടപ്പെടുന്നു. നിങ്ങളുടെ ഹൃദയം എപ്പോൾ സന്തോഷിക്കും? ക്രിസ്തു മഹത്വം നിങ്ങളുടെമേൽ പ്രകാശിക്കുമ്പോൾ നിങ്ങളുടെ ഹൃദയം സന്തോഷിക്കും അപ്പോൾ നിങ്ങളുടെ പാപങ്ങളെക്കുറിച്ച് വ്യാകുലപ്പെടുന്നത് നിന്ന് വിട്ടുനിൽക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു നിങ്ങൾ എല്ലാം ദൈവത്തിനുമേൽ വെക്കുകയും കർത്താവിനെ സ്തുതിക്കുകയും ചെയ്യുന്നു.

സങ്കീർത്തനം 37 4 യഹോവയിൽ തന്നെ രസിച്ചു കൊൾക അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്ക് തരും.
ദൈവമക്കളെ നിങ്ങളുടെ ഭാര്യയോടും മക്കളോടും സന്തോഷത്തോടെ ചെലവഴിക്കാൻ സമയം നീക്കി വയ്ക്കുക. ഇത് നല്ലൊരു മരുന്നാണ് നിങ്ങൾ കുടുംബത്തിൽ സന്തുഷ്ടരാണ് എങ്കിൽ പുറത്ത് നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങളെയും ശാന്തമായി മറികടക്കാൻ ഇത് നിങ്ങളെ സഹായിക്കും നിങ്ങളെ തോൽപ്പിക്കാൻ ശത്രുവിന് കഴിയില്ല. കൂടാതെ ജ്ഞാനിയുടെ വാക്കുകൾ നല്ല മരുന്നാണെന്ന് തിരുവെഴുത്ത് പറയുന്നു സദൃശ്യവാക്യം 12 18
വാളുകൊണ്ട് കുത്തും പോലെ മൂർച്ച ആയി സംസാരിക്കുന്ന വരുണ്ട് ജ്ഞാനിയുടെ നാവോ സുഖപ്രദം
നിങ്ങൾ വിവേകപൂർണമായ വാക്കുകൾ സംസാരിക്കുമ്പോൾ അതു മറ്റുള്ളവരിൽ ആരോഗ്യവും പ്രോത്സാഹനവും നൽകുന്നു ഒരേ നാവാണ് പ്രോത്സാഹിപ്പിക്കുന്നതും നിരുത്സാഹപ്പെടുത്തുന്ന തുമായ വാക്കുകൾ സംസാരിക്കുന്നത് പ്രോത്സാഹന വാക്കുകൾ പറയുമ്പോൾ അത് ശക്തമായ മരുന്നായി തുടരുന്നു

വില്യം കോൾഗേറ്റ് എന്ന ഒരു ചെറു കുട്ടി ഉണ്ടായിരുന്നു ദാരിദ്ര്യത്തിലും പട്ടിണിയിലും മല്ലടിച്ച് അദ്ദേഹം ഉപജീവനത്തിനായി ഒരു പട്ടണത്തിലേക്ക് കുടിയേറി അവിടെ ഒരു ദൈവദാസൻ അവനെ കണ്ടുമുട്ടി ദൈവദാസൻ അവനെ പ്രോത്സാഹിപ്പിച്ചു മകനെ ഒരു ദിവസം വരും നിങ്ങൾ ഉന്നതൻ ആകും നിങ്ങൾക്ക് ഏതു ബിസിനസ് ചെയ്താലും എല്ലായ്പ്പോഴും ആളുകൾക്ക് മികച്ചത് നൽകാൻ ശ്രമിക്കുക അപ്പോൾ ദൈവം നിങ്ങൾക്ക് ഏറ്റവും മികച്ച നൽകും ഈ വാക്കുകൾ അദ്ദേഹത്തെ വളരെയധികം പ്രോത്സാഹിപ്പിച്ച. ഈ വാക്ക് അദ്ദേഹത്തിന് മികച്ച മരുന്നായി തോന്നി. വർഷങ്ങളിൽ അദ്ദേഹം ഗോൾ ഗേറ്റ് എന്ന ഉൽപ്പന്നത്തിന് ഉടമയായി മാറി.
സദൃശ്യവാക്യം 15 23 താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന് സന്തോഷം വരുന്നു തക്കസമയത്ത് പറയുന്ന വാക്ക് എത്ര മനോഹരം. നിങ്ങളുടെ വാക്കുകൾ ദൈവഹിതപ്രകാരം ഉള്ള വാക്കുകൾ ആണോ?
അതോ വിഷ വാക്കുകൾ ആണോ? എന്തും സംസാരിക്കുന്ന നോമ്പ് നന്നായി ചിന്തിക്കുക ദൈവമേ എന്റെ വായിൽ നിന്ന് വരുന്ന വാക്ക് നല്ല മരുന്ന് പോലെ ആകട്ടെ എന്ന് പ്രാർത്ഥിക്കാം.
ധ്യാനിക്കാം സദൃശ്യവാക്യം 16 24 ഇമ്പമുള്ള വാക്ക് തേൻ കട്ട യാകുന്നു. മനസ്സിനെ മധുരവും അസ്ഥികൾക്ക് ഔഷധവും തന്നെ.